ഭാര്യ വിദേശത്ത് നിന്നും പണം അയക്കുന്നില്ല; മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ അമ്മായിഅമ്മ മരിച്ചു; പ്രതി വീടിനും തീയിട്ടു

ഇടുക്കി പൈനാവിലെ കൊച്ചുമലയില്‍ അന്നക്കുട്ടിയാണ് മരിച്ചത്. മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവായ സന്തോഷ് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ മാസം അഞ്ചിനാണ് സന്തോഷ് അന്നകുട്ടിയെ ആക്രമിച്ചത്. വീട്ടിലെത്തി വഴക്കിട്ട ശേഷം തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. അന്നകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ലിയക്കും പരുക്കേറ്റിരുന്നു. അന്നകുട്ടിയുടെ മകള്‍ പ്രിന്‍സി വിദേശത്താണ് ജോലി ചെയ്തിരുന്നത്. ഭാര്യ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പണം അയക്കുന്നില്ലെന്നും ആരോപിച്ചാണ് സന്തോഷ് ആക്രമണം നടത്തിയത്.

അന്നകുട്ടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സന്തോഷ് തിരികെയെത്തി അന്നകുട്ടിയുടെ വീടിനും തീയിട്ടിരുന്നു. ഇയാളെ പിന്നീട് ബോഡിമെട്ടിന് സമീപത്തു നിന്നും പോലീസ് പിടികൂടി. അന്നകുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം താന്നിക്കണ്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top