അമ്മായിയമ്മയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരുമകന്‍; രണ്ടുപേരും മരിച്ചു

കോട്ടയം പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അമ്മായിയമ്മയെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. നിര്‍മ്മല എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായാത്. ഇവരുടെ മകളുടെ ഭര്‍ത്താവായ മനോജാണ് തീ കൊളുത്തിയത്.

ഇരുവരും തമ്മില്‍ കുടംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇന്നലെ രാത്രിയോടെ മനോജ് പെട്രോളുമായെത്തി നിര്‍മ്മലയെ ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ മുഴുവന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയത്ത് തന്നെ മനോജിന്റെ ശരീരത്തിലേക്കും തീപടര്‍ന്നു.

ഓടി കൂടിയ നാട്ടുകാരാണ് തീയണച്ച് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. നേരത്തേയും മനോജ് ഈ വീട്ടിലെത്തി അക്രമങ്ങള്‍ നടത്തിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top