അമ്മയെ മണ്‍വെട്ടിക്ക് തല്ലിക്കൊന്ന് മകന്‍; തടയാന്‍ ശ്രമിച്ച സഹോദരനും പരിക്ക്
September 17, 2024 6:16 PM

കാസര്‍കോട് പൊവ്വലിലാണ് അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസയാണ് കൊല്ലപ്പെട്ടത്. നബീസയുടെ മകനായ നാസറാണ് ക്രൂരമായ കൊലപാതകം നടത്തിയത്. നാസർ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നയാളാണ്.
മണ്‍വെട്ടികൊണ്ട് മകന്‍ നബീസയെ ആക്രമിക്കുകയായിരുന്നു. ക്രൂരമര്‍ദനം തടയാന്‍ ശ്രമിച്ച സഹോദരന്‍ മജീദിനും പരിക്കേറ്റു. ആദൂര്‍ പോലീസ് നാസറിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here