അമ്മയെ വെട്ടിക്കൊന്ന് മകന്‍; മാളയിലെ ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്
June 23, 2024 12:32 PM

തൃശൂര്‍ മാളയില്‍ അമ്മയെ വെട്ടിക്കൊന്ന് മകന്‍. മാള വടമ സ്വദേശി ഷൈലജയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മകന്‍ ഹാദില്‍ അമ്മയെ വെട്ടിയത്. കഴുത്തിനാണ് വെട്ടേറ്റത്.
രാവിലെ ഒന്‍പതു മണിയോടെ വഴക്കിനു പിന്നാലെ മകന്‍ അമ്മയെ ആക്രമിക്കുകയും കഴുത്തിന് വെട്ടുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ ശൈലജയെ നാട്ടുകാര്‍ മാള ഗുരുധര്‍മം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാദിലിനെ മാള പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും സൂചനയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here