വാടക വീട് ഒഴിഞ്ഞപ്പോള്‍ കിടപ്പു രോഗിയായ അച്ഛനേയും ഉപേക്ഷിച്ച് മകന്‍; ഭക്ഷണം പോലുമില്ലാതെ കിടന്നത് രണ്ട് ദിവസം; ഏറ്റെടുക്കാന്‍ എത്താതെ രണ്ട് പെണ്‍മക്കളും
കൊച്ചി : തൃപ്പുണിത്തുറ ഏരൂരില്‍ വാടക വീട് ഒഴിഞ്ഞപ്പോള്‍ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും. വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായ ഷണ്‍മുഖന്‍ എന്ന എഴുപതുകാരനെയാണ് മകന്‍ അജിത്ത് ഉപേക്ഷിച്ച് കടന്നത്. രണ്ട് ദിവസമായി ഭക്ഷണം ലഭിക്കാതെ അവശനിലയിലായ ഷണ്‍മുഖനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 10 മാസമായി ഏരൂരിലെ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു ഷണ്‍മുഖനും മകനും കുടുംബവും താമസിച്ചിരുന്നത്. വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട് വീട്ടുടമയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതോടെ വീട്ടുടമ പൊലീസില്‍ പരാതിയും നല്‍കി. ഇതിനുപിന്നാലെയാണ് അച്ഛനെ ഉപേക്ഷിച്ച് മകന്‍ വീട്ടുസാധനങ്ങളുമായി മുങ്ങിയത്. വീട് ഒഴിയുന്ന കാര്യം വീട്ടുടമയെ അറിയിക്കുക പോലും ചെയ്തില്ല.
അജിത്തിനെ കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട് ഷണ്‍മുഖന്. ഇവരെ ബന്ധപ്പെട്ടെങ്കിലും അച്ഛനെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. ഉപേക്ഷിച്ച് പോയ മകനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ചികിത്സയ്ക്ക ചിലവായ പണം സംബന്ധിച്ച് മക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസമായി ഭക്ഷണം ലഭിക്കാതെ അവശനിലയിലായ ഷണ്‍മുഖനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here