അച്ഛനേയും അമ്മയേയും തലക്കടിച്ച് കൊന്ന് മകന്റെ ആത്മഹത്യ; പുറത്തറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്

കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോടാണ് മകന്‍ അച്ഛനേയും അമ്മയേയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. റിട്ടേര്‍ഡ് എഎസ്‌ഐ സോമനാഥന്‍ നായര്‍, ഭാര്യ സരസമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സോമനാഥനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ദിവസങ്ങളായി ഇവരെ പുറത്ത് കാണാതായതോടെ നാട്ടുകാരും അയല്‍വാസികളും വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീട് അടഞ്ഞ് കിടക്കുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിനുള്ളില്‍ നിന്നും കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here