ഷാജി കൈലാസിന്റെ മകൻ റുഷി നായകനാകുന്നു; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ചിത്രീകരണം തുടങ്ങി
പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ രണ്ടാമത്തെ മകൻ റുഷി ഷാജി കൈലാസ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിൻ്റെ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലാണ് റുഷി അഭിനയിക്കുന്നത്. പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രം നിർമ്മിക്കുന്നത്.
വ്യത്യസ്ത പ്രമേയങ്ങൾ ഒരുക്കി ശ്രദ്ധയാകർഷിച്ച ഷെബിയുടെ നാലാമത്തെ ചിത്രമാണിത്. പ്ലസ്ടു, ബോബി എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ചിത്രീകരണം ആരംഭിച്ചത്. ഷാജി കൈലാസാണ് ഭദ്രദീപം തെളിയിച്ചത്.
ഗുണ്ടാപ്രവർത്തനങ്ങൾ ആവസാനിപ്പിച്ച സുകുമാരക്കുറുപ്പ് നാല് ചെറുപ്പക്കാരെ ചേർത്ത് ഷോപ്പ് ആരംഭിക്കുന്നതാണ് കഥ. കുറുപ്പിൻ്റേയും ഗ്യാങ്ങിൻ്റേയും ജീവിതത്തിലെ ചില പ്രശ്നങ്ങളും പ്രതിസന്ധികളും പറയുന്ന ത്രില്ലർ ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. സൂര്യക്രിഷ്, വൈഷ്ണവ്, സിനോജ് വര്‍ഗീസ്, ടിനി ടോം, ജോണി ആൻ്റണി, ഇനിയ, സുജിത് ശങ്കർ, ശ്രീജിത്ത് രവി, ദിനേശ് പണിക്കർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷെബിയുടെ കഥയ്ക്ക്
വി.ആർ.ബാലഗോപാൽ തിരക്കഥ രചിച്ചിരിക്കുന്നു. ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മെജോ ജോസഫാണ്. രജീഷ് രാമനാണ് ഛായാഗ്രഹണം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here