അമ്മയെ ഉള്ളിലാക്കി വീടിന് തീയിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍; രക്ഷിച്ച് നാട്ടുകാര്‍; മദ്യ ലഹരിയിലെന്ന് പോലീസ്

തിരുവനന്തപുരം : വെഞ്ഞാറമൂട് അമ്മയെ മുറിക്കുള്ളിലാക്കി വീടിന് തീയിട്ട് മകന്‍. മാനസിക വെല്ലുവിളി നേരിടുന്ന മകനാണ് വീടിന് തീയിട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭം. അമ്മ അകത്തുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് ചെമ്പന്‍ വിനു എന്ന് വിളിക്കുന്ന ബിനു വീടിന് തീയിട്ടത്.

തീപടരുന്നത് കണ്ട് എത്തിയ നാട്ടുകാരാണ് തീയണച്ച് അമ്മയെ രക്ഷിച്ചത്. രണ്ട് ദിവസം മുമ്പ് ഇയാള്‍ അമ്മയുടെ ശരീരത്തിലൂടെ തിളച്ചവെള്ളം ഒഴിച്ചിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയിലായിരുന്നു യുവാവ്. മാനസിക വെല്ലുവിളി നേരിടുന്നയാളായതിനാല്‍ ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top