മദ്യലഹരിയില്‍ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു; കിടപ്പുരോഗിയായ 72കാരി ചികിത്സയില്‍
March 17, 2025 1:39 PM

കിടപ്പുരോഗിയായ അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍. തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറിയിലാണ് മകന്റെ ക്രൂരത. മദ്യത്തിന് അടിമയായ മകന്‍ ഇന്നലെ രാത്രിയിലാണ് സ്വന്തം അമ്മയെ ആക്രമിച്ചത്. അവശനിലയിലായ വൃദ്ധയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് അതിക്രമം നടന്നത്.
ഇന്ന് രാവിലെ വീട്ടിലെത്തിയ മകളാണ് അവശയായ നിലയിൽ അമ്മയെ കണ്ടത്. മകളുടെ പരാതിയില്‍ 45 വയസുള്ള മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പള്ളിക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടില്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here