അമ്മക്ക് കാന്‍സര്‍; കൊല്ലാന്‍ ശ്രമിച്ച് മകന്റെ ക്രൂരത

കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ മകന്റെ ശ്രമം. കണ്ണൂര്‍ ചെറുപുഴ ഭൂദാനത്താണ് ക്രൂരമായ സംഭവമുണ്ടായത്. കോട്ടയില്‍ വീട്ടില്‍ നാരായണിയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്.

നാരയണി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. അമ്മയെ പരിചരിക്കുന്നത് ഒഴിവാക്കാനാണ് സതീശന്‍ കൊലയ്ക്ക് ശ്രമിച്ചത്. ഇന്നലെ പുലർച്ചെ കഴുത്ത് ഞെരിച്ച് കൊല്ലാനായിരുന്നു ശ്രമം. ഇതിനിടെ നാരായണിക്ക് ബോധം നഷ്ടമായി. മരിച്ചുവെന്ന് കരുതി മകന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നാരായണിക്ക് ബോധം വന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഡോക്ടറോടാണ് നാരായണി മകന്റെ ക്രൂരത വെളിപ്പെടുത്തിയത്. ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പോലീസ് സതീശനെ അറസ്റ്റ് ചെയ്തു. അമ്മയെ പരിചരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് സതീശന്‍ മൊഴി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top