പ്രിയങ്ക കന്നിയങ്കത്തിന്; റായ്ബറേലിയില്‍ മത്സരിക്കും; സോണിയ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. സോണിയക്ക് പകരം റായ്ബറേലിയെ പ്രതിനിധീകരിക്കുന്നത് മകള്‍ പ്രിയങ്ക ഗാന്ധിയാകുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പ്രചാരണത്തില്‍ സജീവമാകാന്‍ ബുദ്ധിമുട്ട് നേരിടുന്ന സോണിയയെ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

1950 മുതല്‍ കോണ്‍ഗ്രസിന്റെ കോട്ടയായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കന്നിയങ്കത്തിന് ഒരുങ്ങുന്ന പ്രിയങ്കയെ സംബന്ധിച്ചിടത്തോളം ഇതൊരു സുരക്ഷിതമായ സീറ്റ് ആയിരിക്കും. 2006 മുതല്‍ സോണിയ ഗാന്ധി ലോക്‌സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവച്ചപ്പോഴും രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടപ്പോഴും റായ്ബറേലി സോണിയ നിലനിര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു മാറ്റമായിരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top