വിമാനം വാടകയ്ക്ക് എടുത്ത് പുത്ര വധുവിന്റെ വീടിന് മുകളില്‍ പണം വര്‍ഷിച്ചു; ഞെട്ടിച്ച് പാക് വ്യവസായി

മകന്റെ വിവാഹം കെങ്കേമമാക്കാന്‍ പാക് വ്യവസായി ചെയ്ത കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിമാനം വാടകയ്ക്ക് എടുത്ത് പുത്ര വധുവിന്റെ വീടിന് മുകളില്‍ പണം വര്‍ഷിക്കുകയാണ് ഇയാള്‍ ചെയ്തത്. പാക് സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ നിന്നുള്ളയാളാണ് ഈ വ്യവസായി.

എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളില്‍ ഒരു വിമാനം വധുവിന്‍റെ വീടിന് മുകളിലൂടെ പല തവണ വട്ടമിട്ട് പറക്കുന്നത് കാണാം, പിന്നീട് തുകയും ചൊരിയുന്നു. “പാകിസ്ഥാനിലെ ജനങ്ങള്‍ ലജ്ജിക്കണം., വിവാഹത്തിന് ആഡംബരം ഒഴിവാക്കാന്‍ മതപണ്ഡിതന്മാര്‍ ആഹ്വാനം ചെയ്യണം, പണവും വിഭവങ്ങളും ഇങ്ങനെ പാഴാക്കിക്കളയരുത്, ഈ പണം പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍” തുടങ്ങി വീഡിയോയ്ക്ക് കീഴെ ഒട്ടനവധി ഒട്ടനവധി കമന്റുകള്‍ വന്നിട്ടുണ്ട്.

ഒരു വിവാഹ വേദിയില്‍ ഉള്ള കൂട്ടത്തല്ലിന്റെ വീഡിയോ പാകിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം വൈറല്‍ ആയിരുന്നു. ബിരിയാണിയില്‍ മട്ടന്‍ കഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്നാണ് ഈ തല്ല് പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷമാണ് വീണ്ടും ഒരു വിവാഹ വീഡിയോ വൈറല്‍ ആയി മാറുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top