രാജിവച്ച് സൂരജ് സന്തോഷ്; സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഗായക സംഘടന പിന്തുണച്ചില്ലെന്ന് പരാതി
കെ.എസ്.ചിത്രയുടെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ആരും പിന്തുണച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗായകന്‍ സൂരജ് സന്തോഷ് സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യില്‍ നിന്ന് (സിങ്ങേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവിസ്) രാജിവച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്ത ചിത്രയെ സൂരജ് സന്തോഷ് വിമര്‍ശിച്ചിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിയുന്നത് എന്ന് സൗകര്യപൂര്‍വ്വം മറന്നുവെന്നും ഇനി എത്ര വിഗ്രഹങ്ങള്‍ വീണുടയാന്‍ കിടുക്കുന്നു എന്നുമായിരുന്നു സൂരജിന്റെ വിമര്‍ശനം.
ഇതിനു പിന്നാലെ സൂരജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും തന്നെ തകര്‍ക്കാനോ തളർത്താനോ കഴിയില്ലെന്നും പിന്നണി ഗാനരംഗത്തുനിന്നു ഫീല്‍ഡ് ഔട്ട് ആയാല്‍ അങ്ങനെയാകട്ടെ എന്നുമായിരുന്നു സൂരജിന്റെ നിലപാട്. ആക്രമണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here