സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് താരം

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ദുര്‍ഗാപുര്‍ എക്‌സ്പ്രസ് ഹൈവേയിലായിരുന്നു അപകടം. കനത്ത മഴയ്ക്കിടെ കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗാംഗുലി സഞ്ചരിച്ചിരുന്ന കാറിനെ ഒരു ലോറി അപകടകരമായ രീതിയില്‍ ഓവര്‍ ടേക്ക് ചെയ്യുകയായിരുന്നു. ഇതോടെ കാര്‍ ശക്തമായി ബ്രേക്ക് ചവിട്ടി. പിന്നാലെ വന്ന കാറുകള്‍ ഗാംഗുലി സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബര്‍ദാന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായുള്ള യാത്രയിലായിരുന്നു സൗരവ് ഗാംഗുലി. അപകടത്തിന് ശേഷം 10 മിനിറ്റോളം താരത്തിന് മറ്റൊരു വാഹനം എത്തിക്കാന്‍ കാത്ത് നില്‍ക്കേണ്ടി വന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here