കൊറിയന്‍ ഭക്ഷണം കിംച്ചിയും വില്ലനായോ; 1000ല്‍ അധികം പേര്‍ക്ക് ഭക്ഷ്യവിഷബാധ

കൊറിയക്കാരുടെ ഇഷ്ട ഭക്ഷണമാണ് കിംച്ചി. ഇവരുടെ ആദ്യ ചോയ്സുകളില്‍ ഒന്ന് തനതു ഭക്ഷണമായ കിംച്ചിയാണ്. ഈ ഭ്രമം കൊറിയക്ക് പുറത്തേക്കും വളര്‍ന്നിട്ടുണ്ട്. കാബേജാണ് കിംച്ചിയിലെ പ്രധാനചേരുവ. പുളിപ്പിച്ചെടുത്ത കാബേജാണ് കിംച്ചിയുടെ സ്വാദിന് പിന്നില്‍. പക്ഷെ ഈ സ്വാദും ഇപ്പോള്‍ വില്ലനായി മാറിയിരിക്കുകയാണ്.

കിംച്ചിയിലൂടെ ആയിരത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കിംച്ചിയിലൂടെ നോറോ വൈറസ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ദക്ഷിണകൊറിയയിലെ തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള നംവോം നഗരത്തിലാണ് ഭക്ഷ്യവിഷബാധ. നഗരത്തിലെ സ്‌കൂളുകളില്‍ വിളമ്പിയ കിംച്ചി കഴിച്ചവര്‍ക്കാണ് അസുഖം. ഛര്‍ദിയും വയറിളക്കമാണ് അനുഭവപ്പെട്ടത്. 24 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും ചികിത്സ തേടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top