പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് അധികാരത്തില്‍ നിന്ന് പുറത്ത്; ഇംപീച്ച് ചെയ്യലിനെ അനുകൂലിച്ച് ഭരണകക്ഷിയും
പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്‍ അധികാരത്തില്‍ നിന്ന് പുറത്ത്. പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. ഭരണ കക്ഷിയംഗങ്ങള്‍ പോലും ഇംപീച്ചിന് അനുകൂലമായി വോട്ടു ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങളാണ് നടപടികളെ അനുകൂലിച്ചത്.
കഴിഞ്ഞയാഴ്ചയും യൂന്‍ സുക് യോലിനെതിപരെ ഇംപീച്ച്‌മെന്റ് ശ്രമം നടന്നിരുന്നു. എന്നാല്‍ അന്നത്തെ നടപടികളെ അതിജീവിച്ച പ്രസിഡന്റിന് ഭരണകക്ഷി അംഗങ്ങളുടെ എതിര്‍പ്പ് കൂടി വന്നതോടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പ്രസിഡന്റിനെതിരെ തെരുവുകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്‌മെന്റ്.
ഡിസംബര്‍ മൂന്നിനാണ് രാജ്യത്ത് യൂന്‍ സുക് യോല്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന് ആരോപിച്ചാണ് പട്ടാള നിയമം കൊണ്ടുവന്നത്. സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു തുടങ്ങിയ ന്യായീകരണങ്ങളും യൂന്‍ സുക് യോലിന്‍ നിരത്തിയിരുന്നു. എന്നാല്‍ ജനം ഇത് അംഗീകരിച്ചില്ല. ജനകീയ പ്രതിഷേധം ശക്തമായതോടെ ആറു മണിക്കൂറിനകം തീരുമാനം പിന്‍വലിക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here