ആറ് പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേയുടെ ഇരുട്ടടി; വിദ്യാലയങ്ങള്‍ തുറക്കുന്ന സമയം യാത്രാക്ലേശം രൂക്ഷമാകും

തിരുവനന്തപുരം: യാത്രാക്കുരുക്ക് രൂക്ഷമാക്കി ആറ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നു. സുരക്ഷാ പ്രശ്‌നങ്ങളാണ് കാരണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രതിവാര ട്രെയിനും അല്ലാത്തതും റദ്ദാക്കിയ പട്ടികയിലുണ്ട്.

മംഗളൂരു-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗളൂരു, കൊച്ചുവേളി-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-കൊച്ചുവേളി എന്നിവ പ്രതിവാര ട്രെയിനുകളാണ്. ഇതില്‍ മംഗളൂരു-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗളൂരു എന്നീ ട്രെയിനുകള്‍ ജൂണ്‍ എട്ടുമുതല്‍ 29 വരെയാണ് റദ്ദ് ചെയ്തത്. കൊച്ചുവേളി-നിസാമുദ്ദീന്‍ ജൂണ്‍ ഏഴ് മുതല്‍28 വരെയും നിസാമുദ്ദീന്‍-കൊച്ചുവേളി ജൂണ്‍ പത്ത് മുതല്‍ ജൂലായ്‌ ഒന്നുവരെയുമാണ്‌ റദ്ദ് ചെയ്തത്. ചെന്നൈ-വേളാങ്കണ്ണി ട്രെയിന്‍ ജൂണ്‍ 21 മുതല്‍ 30 വരെയും വേളാങ്കണ്ണി-ചെന്നൈ ജൂണ്‍ 22 മുതല്‍ ജൂ ലായ് ഒന്ന് വരെയുമാണ് റദ്ദ് ചെയ്തത്.

വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്താണ് റെയില്‍വേയുടെ ഇരുട്ടടി. ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ ലോക്കോപൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് തന്നെയാണ് റദ്ദാക്കലും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top