സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് കാറില്‍ ലൈംഗികപീഡനം; ഗ്രേഡ് എസ്.ഐ പോക്‌സോ കേസില്‍ അറസ്റ്റില്‍
സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ രണ്ടു വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഗ്രേഡ് എസ്.ഐ അറസ്റ്റിലായിരിക്കുന്നത്. എസ്.ഐ ചന്ദ്രശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം വിദ്യാര്‍ഥിനി കൗണ്‍സിലിങില്‍ വെളിപ്പെടുത്തുകയായിരുന്നു. ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് എത്തിച്ച ശേഷം കാറില്‍ വച്ച് പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here