അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 1554.99 കോടി രൂപയുടെ ദേശീയ ദുരന്തപ്രതിരോധ ഫണ്ട് ; കേരളത്തിനില്ല

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്തപ്രതിരോധ ഫണ്ട് അനുവദിച്ച് കേന്ദ്രം. 1554.99 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല സമിതിയാണ് ധനസഹായത്തിന് അനുമതി നല്‍കിയത്. പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസം ഉറപ്പാക്കാനാണ് സഹായം നല്‍കുന്നത്. ആന്ധ്രപ്രദേശ്, നാഗലാന്‍ഡ്, ഒഡീഷ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശ്- 608.08 കോടി, നാഗലാന്‍ഡ്-170.99 കോടി, ഒഡീഷ-255.24 കോടി, തെലങ്കാന-231.75 കോടി, ത്രിപുര-288.93 കോടി എന്നിങ്ങനെയാണ് പണം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയം, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ എല്ലാം വിലയിരുത്തിയാണ് സമിതി പണം അനുവദിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമടക്കം ഉണ്ടായിട്ടും കേരളത്തിന് പ്രത്യേക പരിഗണന ലഭിച്ചില്ല. നേരത്തെ സംസ്ഥാന ദുരിത പ്രതിരോധ ഫണ്ടായി 27 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 18,322.80 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ കേരളത്തിനും വിഹിതം ലഭിച്ചിരുന്നു.

അമിത് ഷാ എക്‌സ് പോസ്റ്റിലൂടെയാണ് പണം അനുവദിച്ച കാര്യം അറിയിച്ചത്. മോദി സര്‍ക്കാര്‍ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് കൈത്താങ്ങായി നിലകൊള്ളുകയാണെന്നും അമിത് ഷാ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top