ആമയിഴഞ്ചാന്‍ രക്ഷാപ്രവര്‍ത്തനം: മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം; സ്ഥലത്ത് മെഡിക്കല്‍ ടീം
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഓക്സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഡോക്സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകളും നല്‍കാനുള്ള നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. ഐസിയു സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രത്യേകമായി ക്രമീകരിച്ച് എമര്‍ജന്‍സി റെഡ് സോണ്‍ സജ്ജമാക്കി.
ഇന്നലെ 11 മണിയോടെയാണ് മാലിന്യം നീക്കം ചെയ്യാനിറങ്ങിയ ജോയിയെ കാണാതായത്. രാത്രി 11 മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ 6 മണിയോടെ തിരച്ചില്‍ പുനരാംഭിച്ചിട്ടുണ്ട്. എന്നാല്‍ മാലിന്യ കൂമ്പാരവും ഇടുങ്ങിയ ടണല്‍ പോലെയുള്ള തോടിന്റെ ഭാഗങ്ങളുമാണ് വെല്ലുവിളിയായിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here