നടന്‍ ബാബുരാജിനെതിരായ പീഡനപരാതി അന്വേഷിക്കാന്‍ പ്രത്യേകസംഘം; തൊടുപുഴ ഡിവൈ.എസ്.പി നേതൃത്വം നല്‍കും

നടന്‍ ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വച്ചും പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പ്രത്യേകസംഘം അന്വേഷണം നടത്തുക. നിലവില്‍ കേരളത്തിന് പുറത്തുള്ള യുവതി ഇ-മെയില്‍ വഴിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

മൊഴി രേഖപ്പെടുത്താന്‍ ഉടന്‍ നാട്ടിലെത്താന്‍ പോലീസ് യുവതിയോട് ആവശ്യപ്പെടും. ഈയാഴ്ച തന്നെ അടിമാലിയിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. യുവതിയുമായി പീഡനം നടന്നു എന്ന് ആരോപിക്കുന്ന സ്ഥലങ്ങളില്‍ തെളിവെടുപ്പും നടത്തും.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.. അടിമാലിയില്‍ ബാബുരാജിന്റെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റ് ആയിരുന്ന യുവതിയെ 2019ല്‍ പീഡിപ്പിച്ചെന്നാണു പരാതി. തുടര്‍ന്നാണ് ബാബുരാജിനെതിരെ അടിമാലി പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top