കളമശ്ശേരി സ്‌ഫോടനം: അന്വേഷണത്തിന് പ്രത്യേകസംഘം, എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ സംഘത്തലവന്‍
തിരുവനന്തപുരം : കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക സംഘം.എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 21 അംഗ പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here