അൽപവസ്ത്രം വിമാനത്തിൽ പ്രശ്നമായി; ഫ്ലൈറ്റ് അറ്റൻഡൻ്റ് പുറത്താക്കിയെന്ന് അമേരിക്കയിൽ യുവതികളുടെ പരാതി

വസ്ത്രധാരണത്തിന്റെ പേരിൽ വിമാനത്തിൽനിന്നും പുറത്താക്കിയതായി യുവതികളുടെ പരാതി. ഒക്‌ടോബർ നാലിന് ലൊസാഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയാൻസിലേക്കുള്ള സ്പിരിറ്റ് എയർലൈൻസ് വിമാനത്തിൽനിന്നാണ് സുഹൃത്തുക്കളായ താരാ കെഹിഡിയെയും തെരേസ അരൗജോയെയും ജീവനക്കാർ പുറത്താക്കിയത്. ഇരുവരും ക്രോപ് ടോപ്പുകൾ ധരിച്ചതാണ് കാരണമായി ജീവനക്കാർ ചൂണ്ടിക്കാട്ടിയത്.

ക്രോപ് ടോപ്പിനു മുകളിൽ സ്വെറ്ററുകൾ ധരിച്ചാണ് യുവതികൾ വിമാനത്തിനകത്ത് കയറിയത്. എന്നാൽ, വിമാനത്തിന് അകത്ത് എസി ഇല്ലാതിരുന്നതിനാൽ സ്വെറ്ററുകൾ ഊരി മാറ്റി. ഇതോടെയാണ് ക്രോപ് ടോപ് കാണാനായത്. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് യുവതികളുടെ അടുത്തേക്ക് എത്തുകയും ക്രോപ് ടോപ്പിനു മുകളിൽ എന്തെങ്കിലും ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഡ്രസ് കോഡിനെക്കുറിച്ച് ചോദിച്ചപ്പോൾ അറ്റൻഡർ ഒന്നും മിണ്ടാതെ പോയി. യുവതികൾക്ക് വ്യക്തമായ വിശദീകരണം നൽകാതെയാണ് വിമാനത്തിൽനിന്നും ഇറക്കി വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. യുവതികൾ വിമാനത്തിൽനിന്നും ഇറങ്ങി പോകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ മറ്റു യാത്രക്കാർ ഇടപെട്ടെങ്കിലും പോലീസിനെ വിളിക്കുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഞങ്ങൾ ക്രോപ് ടോപ്പുകളാണ് ധരിച്ചിരുന്നത്. വയറിന്റെ ചെറിയൊരു ഭാഗം കാണാമായിരുന്നുവെന്ന് യുവതികളിലൊരാളായ കെഹിഡി പറഞ്ഞു. മറ്റൊരു വിമാനത്തിൽ ടിക്കറ്റ് റീബുക്ക് ചെയ്യാമെന്ന് സൂപ്പർവൈസർ പറഞ്ഞുവെങ്കിലും പിന്നീട് ഫ്ലൈറ്റുകൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചതായി അരൗജോ പറഞ്ഞു. ക്രിമിനലുകളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് യുവതികൾ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഇത് ഭയാനകമായൊരു അവസ്ഥയാണ്. ഒരു പുരുഷ ഫ്ലൈറ്റ് അറ്റൻഡന്റിന് ഞങ്ങളുടെ വസ്ത്രം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് 2024 ൽ ഒരു വിമാനത്തിൽനിന്നും ഞങ്ങളെ പുറത്താക്കി. ഇത് വിവേചനപരമാണെന്നും സ്ത്രീവിരുദ്ധതയാണെന്നും ഞങ്ങൾ നിയമനടപടികൾ സ്വീകരിക്കണമെന്നും വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എല്ലാവരും സമ്മതിച്ചു,” അരൗജോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top