ശബരിമലയില്‍ സ്പോട്ട്ബുക്കിംഗ് അവസാനിപ്പിക്കുന്നു; പുതിയ ക്രമീകരണം മകരവിളക്ക് സമയത്തെ തിരക്ക് മുന്നില്‍കണ്ട്

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് ജനുവരി 10 മുതൽ ഒഴിവാക്കും. മകരവിളക്ക് ദിനമായ ജനുവരി 15ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്കിംഗ് അനുവദിക്കൂ. 14ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50000 ആണ്.

ജനുവരി 14, 15 തിയതികളിൽ ശബരിമലയിൽ തിരക്ക് കൂടുതലാകാന്‍ സാധ്യത ഉള്ളതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും ഈ ദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ദർശനത്തിന് എത്തുന്ന ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top