ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സമുച്ചയവും ഊരാളുങ്കലിന്; എല്ലാം വേണ്ടപ്പെട്ടവര്‍ക്ക് തീറെഴുതുന്ന പിണറായി ഭരണം
സെക്രട്ടേറിയറ്റ് മുതല്‍ ക്ലിഫ് ഹൗസ് വരെ, റോഡ് നിര്‍മ്മാണം മുതല്‍ പാലം പണി വരെ എല്ലാം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് തന്നെ പതിച്ചു നല്‍കാനുളള നീക്കമാണ് നടത്തുന്നത്. കൊല്ലം ശ്രീനാരായാണ സമുച്ചത്തിന്റെ നടത്തിപ്പാണ് ഊാരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പോലൊരു ഏജന്‍സിക്ക് നല്‍കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്ന ചട്ടമുള്ളപ്പോഴാണ് ഈ വഴിവിട്ട നീക്കം നടക്കുന്നത്.
കൊല്ലം ശ്രീനാരായണ സമുച്ചയത്തിന്റെ തുടര്‍ നടത്തിപ്പിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പോലുള്ള പരിചയസമ്പന്നരായ ഒരു ഏജന്‍സി ഏല്‍പ്പിക്കണമെന്നാണ് സാംസ്‌കാരിക ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഊരാളുങ്കലിനെ ഏല്‍പ്പിച്ച് വര്‍ഷം മുഴുവനും പരിപാടികള്‍ നടത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവില്‍ ഊരാളുങ്കലിനെ ഉദാഹരണമായി എടുത്തു കാണിച്ചതിലാണ് സംശയം ഉയരുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ 11 ജില്ലകളില്‍ സംസ്‌കാരിക നായകരുടെ പേരില്‍ ഓരോ സാംസ്‌കാരിക സമുച്ചയം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഒരു സമുച്ചയം സ്ഥാപിച്ചത്. ഇതിന്റെ നടത്തിപ്പ് ചുമതലയാണ് ഊരാളുങ്കലിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം പിണറായി സര്‍ക്കാരിന്റെ കാലത്ത് വളരെ വേഗത്തിലാണ് വളര്‍ന്നത്. പ്രധാന എല്ലാ കരാറുകളും ഊരാളുങ്കലിനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പിണറായി മുഖ്യമന്ത്രിയായതിനുശേഷം 6511.70 കോടി രൂപയുടെ പ്രവൃത്തികള്‍ ഊരാളുങ്കലിന് നല്‍കി എന്നാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. 4681 സര്‍ക്കാര്‍, പൊതുമേഖല പ്രവൃത്തികള്‍ ഊരാളുങ്കലിന് ലഭിച്ചു. ഇതില്‍ 3613 പ്രവൃത്തികളും ടെണ്ടര്‍ കൂടാതെയാണ് ഊരാളുങ്കലിന് ലഭിച്ചത്. സഹകരണ സംഘങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഒരു ശതമാനം അധിക പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here