ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്; രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
December 24, 2024 9:21 PM

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്. രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേല വിലയിടാതെ വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തൽ. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.
ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ലേലത്തിന് വയ്ക്കും. അടിസ്ഥാന വില നിശ്ചയിച്ചാണ് ലേലം നടത്തുക. എന്നാല്‍ രശീതി പരിശോധിച്ചപ്പോള്‍ ഇതൊന്നും പാലിച്ചിട്ടില്ല. ഒപ്പം നിരവധി ക്രമക്കേടുകളും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനാണ് ദേവസ്വം തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here