പല തവണ അവാർഡുകളിൽ നിന്നും നിന്നും ഒഴിവാക്കി; തൻ്റെ പേര് വെട്ടിയത് ഒരു മഹാകവി: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: മൂന്ന് തവണ വയലാർ അവാർഡിൽ നിന്ന് തന്നെ മനപൂർവം ഒഴിവാക്കിയിട്ടുണ്ടെന്ന് ഈ വർഷത്തെ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി. തനിക്കാണ് അവാർഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ച് പറഞ്ഞശേഷം മാറ്റിയ അനുഭവമുണ്ടെന്നും ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു,
എ.ആർ രാജരാജ വർമ്മയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്ന സമയത്ത് തന്നെ വയലാർ അവാർഡ് ലഭിച്ചതിൽ സന്തോഷം. എന്നെങ്കിലും സത്യം വിജയിക്കും. കാലമാണെല്ലാം തീരുമാനിക്കുന്നത്. യഥാർത്ഥ പ്രതിഭയെ ആർക്കും തോൽപ്പിക്കാനാകില്ലെന്നും ജനങ്ങൾ തന്റെ കൂടെയുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. തൻ്റെ പാട്ടുകളും കവിതകളും വിലയിരുത്തുന്നത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുപ്പത്തിയൊന്നാം വയസിൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡിന് തന്നെ തീരുമാനിച്ചിരുന്നു. അന്നൊരു മഹാകവിയാണ് തൻ്റെ പേര് വെട്ടിക്കളഞ്ഞത് എന്നും അദ്ദേഹം തുറന്നടിച്ചു. മലയാളത്തിലെ മുഴുവൻ അക്ഷരവും പഠിച്ചുവരട്ടെയെന്നാണ് മഹാകവി അന്ന് പറഞ്ഞത്. എന്നാൽആ മഹാകവി എഴുതിയതിനെക്കാൾ കൂടുതൽ താൻ എഴുതിയെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
‘ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്കാണ് ‘ 47ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിയെ തേടിയെത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here