ശ്രീനാഥ് ഭാസി ഇനി പാ.രഞ്ജിത് ചിത്രത്തില്‍; മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം അടുത്ത ഹിറ്റടിക്കാന്‍ താരം

മഞ്ഞുമ്മല്‍ ബോയ്‌സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ.രഞ്ജിത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകന്‍ പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം, അദ്ദേഹത്തിനോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ മോസസാണ് സംവിധാനം ചെയ്യുന്നത്.

ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്.

ശ്രീനാഥ് ഭാസിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും സൂപ്പര്‍ഹിറ്റ് ആണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. കമല്‍ഹാസന്‍, കാര്‍ത്തിക് സുബ്ബരാജ്, രജനികാന്ത്, സന്താന ഭാരതി, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top