ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശന ക്രമത്തിൽ മാറ്റം

കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ പ്രതിഷ്ഠകളും വണങ്ങാൻ സൗകര്യം ഒരുക്കി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുതിയ ദർശന ക്രമം. തന്ത്രിമാരുടെ നിർദേശ പ്രകാരമാണ് മാറ്റം. ഇനിമുതൽ 4 ദിക്കുകളിലൂടെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം.

കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പൊതുവായ ക്യൂവിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലിൽ പ്രവേശിക്കാം. ആദ്യം ശ്രീരാമ ദർശനം, തുടർന്ന് വിശ്വക് സേനനെ തൊഴുത് ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. ശിരസ്സ് ഭാഗം തൊഴുത് തെക്കേ നടയിലൂടെ നരസിംഹ മൂർത്തിയെ വണങ്ങി വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി.

നരസിംഹ മൂർത്തിയെ വണങ്ങി ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കുഭാഗം വഴി പുറത്തിറങ്ങുന്നതാണ് നിലവിലെ രീതി. എന്നാൽ ഇതുകാരണം ഭക്തർക്ക് പ്രദക്ഷിണം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ഇത് പരിഗണിച്ചാണ് മാറ്റം. അനന്ത ശയന രൂപത്തിലുള്ള ചിത്രം ആലേഖനം ചെയ്ത സ്വർണ നാണയങ്ങൾ പുറത്തിറക്കാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.

Logo
X
Top