പാരിസ് ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി ശ്രീശങ്കര്‍; മലയാളി അത്‌ലറ്റിന് തിരിച്ചടിയായി പരിക്ക്; ശസ്ത്രക്രിയക്കായി താരം മുംബൈയില്‍
പാരിസ് ഒളിംപിക്‌സില്‍ നിന്നും പിന്‍മാറി മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍. എക്‌സിലൂടെ ശ്രീശങ്കര്‍ തന്നെയാണ് പിന്‍മാറുന്ന വിവരം അറിയിച്ചത്. ചൊവ്വാഴ്ച പരിശീലനത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്നാണ് ഒളിംപിക്‌സ് ഒഴിവാക്കാന്‍ താരം തീരുമാനിച്ചത്. വിശദമായ പരിശോധനയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ശസ്ത്രക്രിയക്കായി താരം മുബൈയില്‍ എത്തിയിട്ടുണ്ട്.
പാരിസ് ഒളിംപിക്‌സ് എന്ന സ്വപ്‌നം അവസാനിച്ചതായി താരം കുറിച്ചു. വര്‍ഷങ്ങളുടെ പ്രയത്‌നമാണ് വിഫലമായത്. അത് അംഗീകരിച്ച് മുന്നോട്ട് പോകും. പരിക്കേറ്റപ്പോള്‍ മുതല്‍ ഗ്രണ്ടിലേക്ക് മടങ്ങിയെത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ശ്രീശങ്കര്‍ കുറിച്ചു.
പാരിസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here