ലങ്ക കണ്ട് ചൈന കൊതിക്കേണ്ട; ദ്വീപ് രാജ്യം ഇന്ത്യാ വിരുദ്ധതയ്ക്ക് വേദിയാകില്ലെന്ന് ദിസനായക; മോദിയുമായി നിര്‍ണായക ചര്‍ച്ച
ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി മോദിയെ കണ്ട് ചര്‍ച്ച നടത്തി. ദ്വീപ് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമായ ചര്‍ച്ചയാണ് ഹൈദരാബാദ് ഹൗസിൽ നടന്നത്. ഇന്ത്യയ്ക്ക് ദോഷകരമായ ഒരു പ്രവർത്തനത്തിനും ശ്രീലങ്ക ഉപയോഗിക്കപ്പെടില്ലെന്ന് ദിസനായകെ പറഞ്ഞു. മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിച്ചതിന് ദിസനായകെ ഇന്ത്യയോട് നന്ദി പറഞ്ഞു. 4 ബില്യൺ യുഎസ് ഡോളറിന്‍റെ വായ്പകളിലൂടെയും ഗ്രാന്റുകളിലൂടെയും ഇന്ത്യ ലങ്കയെ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തമിഴ് ന്യൂനപക്ഷങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുപ്പെടുമെന്ന് മോദി പറഞ്ഞു.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ദിസനായക ഇന്ത്യയിലുണ്ടാകും. ശ്രീലങ്കയിൽ അടുത്തിടെ നടന്ന പ്രസിഡൻറ്, പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇതാദ്യമായാണ് പ്രസിഡൻറ് ദിസനായകെ ഇന്ത്യയില്‍ എത്തുന്നത്. പ്രസിഡൻ്റ് ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നടത്തി. ഇരട്ടനികുതി ഒഴിവാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here