ഇന്ത്യക്കാർക്ക് ഫ്രീ വിസ നൽകാൻ ശ്രീലങ്ക; ലക്ഷ്യം ടൂറിസം രംഗത്തെ വളർച്ച

കൊളംബോ: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലെ പൗരൻമാർക്ക് ഫ്രീ വിസ നൽകാൻ ശ്രീലങ്ക. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‍ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ചു മാസത്തേക്കാണ് സൗജന്യ വിസ അനുവദിക്കുക. ശ്രീലങ്കൻ മന്ത്രിസഭയുടേതാണ് തീരുമാനം.

രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. “വരും വർഷങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് അഞ്ച് ദശലക്ഷം വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” -ശ്രീലങ്കൻ മന്ത്രാലയം പറഞ്ഞു.

യാത്രക്കാർക്ക് വിസ ലഭിക്കുന്നതിനുള്ള സമയവും പണവും ഈ പദ്ധതി വഴി ലാഭിക്കാം. നേരത്തെ, അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു. ഇത് ഏഴായി വർധിപ്പിക്കുകയായിരുന്നു.

ഭാവിയിൽ രാജ്യത്തെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇ-ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്താനും മന്ത്രിസഭ നിർദ്ദേശിച്ചു. സൗജന്യ വിസ ഉടനടി പ്രാബല്യത്തിൽ വരുമെന്നും മാർച്ച് 31 വരെ ഇത് തുടരുമെന്നും വിദേശകാര്യ മന്ത്രി അലി സബ്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top