തിരുവനന്തപുരം വിമാനത്താവളം അടച്ചു; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര ആരംഭിച്ചു
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചു. നാലു മണി മുതല്‍ അഞ്ചു മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. രാത്രി ഒന്‍പത് മണിക്ക് ശേഷമാകും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക. ഈ സമയത്ത് പുറപ്പെടേണ്ട വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടുതവണയാണ് വിമാനത്താവളം അടച്ചിടുന്നത്. ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ശംഖുമുഖത്തേക്ക് പോകുന്നതും മടങ്ങുന്നതും. ലോകത്ത് ഇത്തരമൊരു ക്രമീകരണം തിരുവനന്തപുരത്ത് മാത്രമാണുള്ളത്.
1932ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തിലാണ് വിമാനത്താവളം സ്ഥാപിച്ചത്. ആറാട്ട് എഴുന്നള്ളത്തിന് നിശ്ചിത പാതയിലായിരുന്നു വിമാനത്താവളം ഉണ്ടായത്. ആറാട്ട് ഷോഘയാത്രയുടെ പാത മാറ്റാതെ വിമാനത്താവളം അടച്ചിടാന്‍ രാജാവ് തീരുമാനിക്കുകയായിരുന്നു. തിരുവിതാംകൂര്‍ രാജാവും കേന്ദ്രസര്‍ക്കാരും തമ്മിലുളള കാരറിന്റെ ഭാഗമായാണ് ഇന്നും ഇത് തുടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here