ഗുരുവായൂർ മേൽശാന്തിയായി ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു
September 16, 2023 4:36 PM
ഗുരുവായൂർ: ഗുരുവായൂർ മേൽശാന്തിയായി പാലക്കാട് വാവന്നൂർ മനയിലെ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് ചുമതല. ഇക്കാലയളവിൽ പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. ഉച്ചപൂജക്ക് ശേഷം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.
മേൽശാന്തി തിരഞ്ഞെടുപ്പിൽ പങ്കെടുത്ത 45 പേരിൽ യോഗ്യത നേടിയ 40 പേരുടെ പേരുകളാണ് നറുക്കെടുപ്പിനായി തിരഞ്ഞെടുത്തത്. നിയുക്ത മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാള ചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങിയാകും ചുമതല ഏൽക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here