എയര്‍ ഇന്ത്യാ പൈലറ്റ് മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍; സൃഷ്ടി തുലിയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് കുടുംബം

മുംബൈ അന്ധേരിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി (25) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ ആദിത്യ പണ്ഡിറ്റ് (27) അറസ്റ്റിലായി. മുംബൈ പൊവായ് പോലീസാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയത്. ഗൊരഖ്പൂരിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റായിരുന്നു സൃഷ്ടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തിരുന്നു. സൃഷ്ടിയുടെ മരണം ഗൊരഖ്പൂരിനെ ഞെട്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അര്‍പ്പിക്കാന്‍ എത്തിയത്.
എന്നാല്‍ സൃഷ്ടിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. പൊതുസ്ഥലത്ത് വെച്ച് സൃഷ്ടിയെ കാമുകന്‍ അപമാനിച്ചതായും മാംസാഹാരം കഴിക്കുന്നതില്‍ നിന്നും തടഞ്ഞതായും കുടുംബം പറയുന്നു.
അന്ധേരി മാറോൾ പോലീസ് ക്യാമ്പിന് പിന്നിലെ വാടക വീട്ടിലാണ് സൃഷ്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ ശല്യം കാരണം പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരുന്നു എന്നാണ് പോലീസ് പറയുന്നത്. സൃഷ്ടി പണ്ഡിറ്റുമായി തർക്കത്തിലേർപ്പെട്ടു. പണ്ഡിറ്റ് പുറത്തുപോയി. ആത്മഹത്യ ചെയ്യും എന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇയാള്‍ തിരികെ എത്തി. എന്നാല്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. മാറോളിലെ സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതാണ് പോലീസ് പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here