ശങ്കര നേത്രാലയയുടെ സ്ഥാപകൻ എസ്.എസ്.ബദരീനാഥ് അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ കണ്ണാശുപത്രികളിലൊന്നായ ചെന്നൈയിലെ ശങ്കര നേത്രാലയയുടെ സ്ഥാപകൻ ഡോ. എസ്.എസ് ബദരീനാഥ് (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. തമിഴ്‌നാട് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാമ സുഗന്ധനാണ് എക്‌സിൽ ( ട്വിറ്റർ) മരണ വാർത്ത സ്ഥിരീകരിച്ചത്.

നേത്ര സംരക്ഷണ രംഗത്തെ ലാഭേച്ഛയില്ലാത്ത പ്രവർത്തനത്തിന് 1983ൽ പത്മശ്രീ പുരസ്‌കാരവും 1999ൽ പത്മഭൂഷണും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1991-ൽ ഡോ. ബി.സി. റോയ് ദേശീയ പുരസ്‌കാരവും നേടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top