പ്രേമലുവിനെ പ്രശംസിച്ച് രാജമൗലി; ‘ചിരിയുടെ കലാപം, ഇഷ്ട കഥാപാത്രം സച്ചിനോ റീനുവോ അല്ല’

നസ്ലെന്‍-മമിത ബൈജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ എസ്.എസ്. രാജമൗലി. ആദ്യാവസാനം പ്രേമലു ചിരിയുടെ കലാപമായിരുന്നു എന്നും യുവാക്കളുടെ ഭാഷ മികച്ച രീതിയില്‍ പകര്‍ത്താന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും രാജമൗലി സോഷ്യല്‍ മീഡിയയിൽ കുറിച്ചു. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്ത തന്റെ മകന്‍ കാര്‍ത്തികേയയെ രാജമൗലി അഭിനന്ദിക്കുകയും ചെയ്തു.

“കാര്‍ത്തികേയ പ്രേമലു തെലുങ്കില്‍ കൊണ്ടുവന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്. ആദ്യാവസാനം അതൊരു ചിരിയുടെ കലാപമായിരുന്നു. യുവാക്കളുടെ ഭാഷ കൈകാര്യം ചെയ്യുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചു. ട്രെയിലര്‍ കണ്ടപ്പോഴെ റീനു എന്ന പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. സച്ചിനെയും എനിക്ക് ഇഷ്ടമായി. പക്ഷേ, എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ആദിയാണ്. ജെ കെ… ജസ്റ്റ് കിഡ്ഡിങ്,” രാജമൗലി കുറിച്ചു.

മാര്‍ച്ച് എട്ടിനാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ആയത്. മികച്ച പ്രതികരണത്തോടെ തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴും കേരളത്തിലുടനീളം നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top