എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് അറിയാം; ഔദ്യോഗിക പ്രഖ്യാപനം ഉച്ച കഴിഞ്ഞ്; റിസള്‍ട്ട് വേഗത്തിലറിയാന്‍ പിആർഡി ലൈവ് മൊബൈൽ ആപ്പും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി ഫലങ്ങളും ഇന്ന് തന്നെ അറിയാം. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഔദ്യോഗിക പ്രഖ്യാപനശേഷം www.prd.kerala.gov.in, www. result. kerala. gov. in, www. examresults. kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഒപ്പം PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്ഇ ഫലങ്ങളറിയാൻ www.results. kite.kerala. gov.in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത പോർട്ടലിനു പുറമെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്.
പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ ഫലം വേഗത്തിലറിയാം. ഇന്ന് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here