എസ്എസ്എൽസി പരീക്ഷ തീരുന്നത് ആഘോഷമാക്കാൻ ജവാൻ ഫുൾബോട്ടിൽ!! കുട്ടിയുടെ ബാഗ് പരിശോധിച്ചവർ ഞെട്ടി, പരീക്ഷയും മുടങ്ങി

കുടിച്ചുലെവലില്ലാതെ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിയെ കണ്ട് അധ്യാപകർ ഞെട്ടി. അവൻ്റെ ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ ഒരു ഫുൾ കുപ്പി ജവാൻ റമ്മും പന്തീരായിരം രൂപയും. കാൻസറായി കിടക്കുന്ന മുത്തശിയുടെ സ്വർണ മോതിരം അവരറിയാതെ വിറ്റുകിട്ടിയ പണം കൊണ്ടാണ് ജവാൻ വാങ്ങിയതെന്നും വിദ്യാർത്ഥി ഒടുവിൽ തുറന്നുപറഞ്ഞു. പത്തനംതിട്ട കോഴഞ്ചേരിയിലാണ് ഈ അപാര ലഹരിയനുഭവം.

പരീക്ഷാ ഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ അധ്യാപകന് സംശയം തോന്നിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പരീക്ഷയുടെ അവസാന ദിവസം അടിച്ചു പൊളിക്കാനുള്ള തയ്യാറെടുപ്പുമായാണ് കഥാനായകൻ എത്തിയത്. ടൗണിലെ ബാറിൽ നിന്ന് മദ്യം വാങ്ങിയെന്നാണ് കുട്ടി പറയുന്നത്. ഫിറ്റായി പോയതുകൊണ്ട് പരിക്ഷ എഴുതാനും കഴിഞ്ഞില്ല. വിവരമറിഞ്ഞ് ആറന്മുള പോലീസും എക്സൈസും സ്കൂളിലെത്തി. വീട്ടുകാരെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. കുട്ടിക്ക് പരീക്ഷ എഴുതാനും കഴിഞ്ഞില്ല.

കഴിഞ്ഞ വർഷം നവംബറിൽ ഈ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ കുട്ടികൾ തമിഴ്നാട്ടിലെ ബാർ ഹോട്ടലിൽ നിന്ന് മദ്യം വാങ്ങി കുടിക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയുമുണ്ടായി. അത് പുറത്തായപ്പോൾ സ്കൂളിനെ അപമാനിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് മാനേജ്മെൻ്റ് വിഷയം തണുപ്പിച്ചു. പ്രമുഖ സഭയുടെ സ്ഥാപനമെന്ന പരിഗണനയിലാണ് മിക്കപ്പോഴും ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ പുറത്തുവിടാതെ പലരും മൂടിവയ്ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top