പൊതുപരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്; എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍

തിരുവനന്തപുരം : ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാര്‍ത്ഥികള്‍. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുക. മാര്‍ച്ച് 4 മുതലാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കുന്നത്. റഗുലര്‍ വിഭാഗത്തില്‍ 427105 പ്രൈവറ്റ് വിഭാഗത്തില്‍ 118 പേരും പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരില്‍ 217525 ആണ്‍കുട്ടികളും 209580 പെണ്‍കുട്ടികളുമുണ്ട്. മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത് 167772 പേരും ഇംഗ്ലീഷ് മീഡിയത്തില്‍ 256135 വിദ്യാര്‍ത്ഥികളുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി പി.കെ.എം.എം.എച്ച്.എസ്. എടരിക്കോടാണ്. 2085 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മൂവാറ്റുപുഴ എന്‍.എസ്.എസ്.എച്ച്.എസ്., തിരുവല്ല ഗവണ്‍മെന്റ് എച്ച്.എസ്. കുട്ടൂര്‍, ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എച്ച്.എസ്., എടനാട് എന്‍.എസ്.എസ്. എച്ച്.എസ്. എന്നിവയാണ്. ഈ സ്‌കൂളുകളില്‍ ഒരു കുട്ടി മാത്രമാണ് പരീക്ഷ എഴുതുന്നത്.

ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും. ഒന്നാം വര്‍ഷം പരീക്ഷ എഴുതുന്നത് 414159 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം പരീക്ഷ എഴുതുന്നത് 441213 വിദ്യാര്‍ത്ഥികളുമാണ്. 3300 അധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഏപ്രില്‍ 1 ന് മൂല്യനിര്‍ണ്ണയം ആരംഭിക്കും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഉത്തരകടലാസുകളും ചോദ്യപേപ്പറുകളും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കനത്ത് ചൂട് കണക്കിലെടുത്ത് പരീക്ഷാ ഹാളില്‍ കുടിവെള്ളം ഉറപ്പാക്കാനുളള ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top