എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ; പരീക്ഷയെഴുതാന്‍ നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍
എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 3 മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക. എസ്.എസ്.എല്‍.സി ഐറ്റി പരീക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ 14 വരെയുള്ള തീയതികളില്‍ നടത്തും. നാല് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്ന് കുട്ടികളാണ് ഇത്തവണ പത്താം ക്ലാസിലുള്ളത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണത്തില്‍ വ്യക്തതവരികയുള്ളൂ.
മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍21 വരെയുള്ള തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി നാലും ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക.
പരീക്ഷ ടൈം ടോബിള്‍
· 03/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
· 05/03/2025 ബുധന്‍, രാവിലെ 9.30 മുതല്‍ 11.15 വരെ – ഒന്നാംഭാഷ പാര്‍ട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണല്‍ ഇംഗ്ലീഷ്/അഡീഷണല്‍ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക്സ്‌കൂളുകള്‍ക്ക്)
· 07/03/2025 വെള്ളി, രാവിലെ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 2 – മലയാളം/തമിഴ്/കന്നട/ സ്പെഷ്യല്‍ ഇംഗ്ലീഷ്/ ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകള്‍ക്ക്)/ അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)/
സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)
· 10/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ – ഗണിതശാസ്ത്രം
· 17/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ – സോഷ്യല്‍ സയന്‍സ്
· 19/03/2025ബുധന്‍, രാവിലെ 9.30 മുതല്‍11.15 വരെ – മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ്
· 21/03/2025 വെള്ളി, രാവിലെ 9.30 മുതല്‍ 11.15 വരെ – ഊര്‍ജ്ജതന്ത്രം
· 24/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍11.15 വരെ – രസതന്ത്രം
· 26/03/2025 ബുധന്‍, രാവിലെ 9.30 മുതല്‍11.15 വരെ – ജീവശാസ്ത്രം
മൂല്യനിര്‍ണ്ണയം ഏപ്രില്‍ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. 72 ക്യാമ്പുകളിലായിരിക്കും മൂല്യനിര്‍ണ്ണയം നടക്കുക. മെയ് മൂന്നാം വാരത്തിനുള്ളില്‍ഫല പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഹയര്‍ സെക്കന്ററിപരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here