പത്താം ക്ലാസ് പരീക്ഷ നാളെ മുതല്‍; ഇക്കുറി പരീക്ഷ എഴുതുന്നത് നാലര ലക്ഷത്തോളം കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിനൊപ്പം പരീക്ഷാ ചൂടും. ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ നാളെ ആരംഭിക്കും. മാര്‍ച്ച് 1ന് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിച്ചിട്ടുണ്ട്. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി എന്നീ വിഭാഗങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷകൾ സജ്ജീകരിക്കുന്നത്. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ.

2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളുമാണ് ഉള്ളത്. ഗൾഫ് മേഖലയിൽ 536 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 285 പേരുമാണ് പരീക്ഷക്കായി തയ്യാറെടുക്കുന്നത്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പിസിഒ) 26 പേരും നാളെ പരീക്ഷ എഴുതും.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഉള്ളത്. ഏറ്റവും കുറവ് ആലപ്പുഴ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. ഓരോ കുട്ടികള്‍ വീതം പരീക്ഷ എഴുതുന്ന വിദ്യാഭ്യാസ ജില്ലകളും ഉണ്ട്. ഗവ.എച്ച്.എസ്.എസ്. ശിവൻകുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്.എസ് കുറ്റൂർ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്‍റർനാഷണൽ എച്ച്.എസ് (തലശ്ശേരി വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top