എസ്എസ്എല്‍സി പരീക്ഷക്കും പിരിവ്; മോഡല്‍ പരീക്ഷ എഴുതാന്‍ 10 രൂപ നല്‍കണം; വിദ്യാര്‍ഥികളെയും പിഴിയാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവേ വിദ്യാര്‍ഥികളെയും പിഴിയാന്‍ സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സിമോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിക്കാനാണ് തീരുമാനം. പത്തുരൂപ വീതമാണ് പിരിവ്. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായി വിദ്യാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍ പിരിവെടുക്കുന്നത്.
ഫെബ്രുവരി 19-നാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ആരംഭിക്കുക. ഇതിനു മുന്‍പേ ഓരോ വിദ്യാര്‍ഥിയില്‍നിന്നും പത്തുരൂപ കൈപ്പറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന്റെ ചിലവാണ് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
പരീക്ഷാ പേപ്പര്‍ പ്രിന്റെടുക്കുന്നതിന് സര്‍ക്കാര്‍ പിരിവെടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്നും കെഎസ് യു അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താനാണ് സംഘടനയുടെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here