എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് നാല് മുതൽ 25വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. മാർച്ച് ഒന്ന് മുതൽ 26വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.
ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നിപ പശ്ചാത്തലത്തിൽ മാറ്റി. ഇവ ഒക്ടോബർ ഒമ്പത് മുതൽ 13വരെയുള്ള തീയതികളിൽ നടക്കും. 2024 ഏപ്രിൽ മൂന്ന് മുതൽ 17വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും.
എസ്എസ്എല്‍സി പരീക്ഷ- സമയക്രമം
- ഐ.ടി മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ ജനുവരി 29 വരെ (9 ദിവസം)
- ഐ.ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ (10 ദിവസം)
- എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ – 2024 ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെ (5 ദിവസം)
- എസ്.എസ്.എല്‍.സി. പരീക്ഷ – 2024 മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ
- എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയ ക്യാമ്പ് – 2024 ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 17 വരെ
- (10 ദിവസം)
എസ്എസ്എല്‍സി പരീക്ഷ ടൈംടേബിള്‍
- മാര്‍ച്ച് 4 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
- മാര്‍ച്ച് 6 രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
- മാര്‍ച്ച് 11 രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
- മാര്‍ച്ച് 13 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
- മാര്‍ച്ച് 15 രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്
- മാര്‍ച്ച് 18 രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
- മാര്‍ച്ച് 20 രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
- മാര്‍ച്ച് 22 രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
- മാര്‍ച്ച് 25 രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്
ഹയര്‍ സെക്കന്‍ഡറി പരീക്ഷ
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെ നടത്തുന്നതാണ്. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും.2024 ലെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ തയ്യാറാണ്.
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളിലായി നടത്തും.ആകെ 4,04,075 പേര്‍ പരീക്ഷ എഴുതും. ഇതില്‍ കോഴിക്കോട് നിന്നുള്ളവര്‍ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളില്‍ തന്നെയാണ്. 27,633വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here