ഇനി പരീക്ഷാ കാലം; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്നുമുതല്‍; തയാറെടുത്ത് വിദ്യാര്‍ത്ഥികള്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങുന്നു. 4,27,021 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ 2964, ലക്ഷദ്വീപിലെ 9, ഗള്‍ഫ്‌മേഖലയിലെ 7 എന്നിങ്ങനെ 2980 കേന്ദ്രങ്ങളിലായാണ് പരീക്ഷ. പരീക്ഷ എഴുതുന്നവരില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ് .

ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 26നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷങ്ങളിലായി 11,74,409 കുട്ടികള്‍ പരീക്ഷ എഴുതുന്നുണ്ട്.

മൂല്യനിര്‍ണ്ണയത്തിനുള്ള ക്രമീകരണങ്ങളും തീരുമാനമായിട്ടുണ്ട്. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം എപ്രില്‍ 3ന് ആരംഭിക്കും. 72 കേന്ദ്രീകൃത ക്യാമ്പുകളിലായിട്ടാണ് ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം. ഹയര്‍ സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 89 ക്യാമ്പുകളിലും നടക്കും. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top