പത്താം ക്ലാസ് പരീക്ഷാഫലം മെയ് 8ന്; ഹയര്‍സെക്കന്‍ഡറി ഫലം പിറ്റേന്ന്; ഇത്തവണ ഫലപ്രഖ്യാപനം നേരത്തെ
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലപ്രഖ്യാപന തീയതികള്‍ അറിയിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മേയ് 8ന് വൈകിട്ട് 3മണിക്ക് എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം മേയ് 9ന് വൈകിട്ട് 3മണിക്ക് പ്രഖ്യാപിക്കും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവിശ്യം 11 ദിവസങ്ങള്‍ക്ക് മുന്‍പേയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 70 ക്യാമ്പുകളിലായി 140000 ത്തോളം അധ്യാപകരാണ് മൂല്യനിർണയം നടത്തിയത്.
4,14,159 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷം പരീക്ഷ എഴുതിയത് 4,41,213 വിദ്യാര്‍ത്ഥികളുമാണ്. ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. മൊത്തം 25000ത്തോളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here