എസ്എസ്എൽസി, ഹയർ സെക്കൻഡറി  മൂല്യനിർണയം ആരംഭിച്ചു; 70 ക്യാമ്പുകളിലായി 140000 ത്തോളം അധ്യാപകർ പത്താം ക്ലാസുകാർക്ക് മാർക്കിടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം  ആരംഭിച്ചു.  എസ്എസ്എൽസി മൂല്യനിർണയത്തിനായി  70 ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 140000 ത്തോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. മൊത്തം മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.

ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. മൊത്തം 25000 ത്തോളം അധ്യാപകർ മൂല്യനിർണയ  ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന  എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക. ടി ച്ച് എസ് എൽ സിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 ഓളം അധ്യാപകർ ക്യാമ്പിൽ  പങ്കെടുക്കുന്നുണ്ട്.

വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 8 ക്യാമ്പുകളിൽ ആയാണ് മൂല്യനിർണയം നടക്കുന്നത്. 2200 ഓളം അധ്യാപകർ  മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top