വ്ലോഗറായ കാമുകിയെ കൊന്നശേഷം മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ; സോഷ്യൽ മീഡിയയിലെ പരിചയം കലാശിച്ചത് കൊലപാതകത്തിൽ
ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽവച്ച് കാമുകിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂർ സ്വദേശി ആരവ് ഹനോയി അറസ്റ്റിൽ. അസം സ്വദേശിയായ വ്ലോഗർ മായ ഗൊഗോയിയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. ഹോട്ടൽ മുറിയിൽ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതി ഒളിവിൽ പോയിരുന്നത്.
കൊലപാതകശേഷം ടാക്സിയിൽ ആരവ് ഹനോയ് മജസ്റ്റിക്കിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തിരുന്നു. എച്ച്എസ്ആർ ലേഔട്ടില്‍ സഹോദരിക്കൊപ്പമാണ് മായ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോകുന്നതിനാൽ വീട്ടിലെത്തില്ലെന്ന് യുവതി സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ശനിയാഴ്ച സമാനമായ സന്ദേശവും ഫോണിൽ അയച്ചിരുന്നു. പിന്നീട് മായയെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭിക്കാതെ വരികയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആരവും മായയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് മായയുടെ സഹോദരി പോലീസിനോട് പറഞ്ഞു.
Also Read: കാമുകിയെ കൊന്നശേഷം മൃതദേഹത്തിനൊപ്പം തങ്ങിയത് രണ്ട് ദിവസം; പ്രതി ആരവ് ഇപ്പോഴും ഒളിവില്‍
ആരവ് മുങ്ങിയെന്ന് ഉറപ്പിച്ചപ്പോൾ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലും തലയിലും മായക്ക് കുത്തേറ്റിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ബിരുദ പഠനത്തിന് ശേഷമാണ് ആര് ബാംഗ്ലൂരിൽ എത്തുന്നത്. ഇതിനിടയിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോകളും റീലുകളും പങ്കുവയ്ക്കുന്ന മായയെ ആരവ് പരിചയപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here