അന്ന് കോടിയേരി പറഞ്ഞു; കേസിൽ പാർട്ടി പിന്തുണക്കില്ല, അയാളൊരു വ്യക്തിയാണ്, സ്വന്തമായി എല്ലാം നോക്കണം …. ഇന്നോ?

കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായ ശേഷം ചേരുന്ന ആദ്യ പാർട്ടി കോൺഗ്രസിൽ പലതുകൊണ്ടും അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് ഇടമുണ്ട്. എന്നാൽ വ്യാഴം വൈകിട്ട് മുതൽ നേതാക്കളും അണികളും ഒരുപോലെ ആ സഖാവിനെ ഓർക്കുന്നത് ഒരു നേർത്ത നൊമ്പരചിത്രമായാണ്. സ്വന്തം മകൻ 2020ൽ കർണാടകയിൽ ലഹരക്കേസിൽ പ്രതിയായപ്പോൾ അദ്ദേഹം സ്വീകരിച്ച നിലപാട് ഒരു ഉത്തമ കമ്യൂണിസ്റ്റിൻ്റേത് ആയിരുന്നു. സമീപകാലത്ത് ആരും കാണിക്കാത്ത ആദർശശുദ്ധിയുള്ളത് ആയിരുന്നു.

“ബീനീഷിനെതിരായി ഉണ്ടായിരിക്കുന്നത് ഒരു വ്യക്തിക്കെതിരായി ഉയർന്നിരിക്കുന്നതാണ്. ഗവൺമെൻ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളല്ല ബിനീഷ്. പൊതുപ്രവർത്തകനുമല്ല, വ്യക്തിപരമായി ഉയർന്നിരിക്കുന്ന ആരോപണമാണ്. ഏത് ഏജൻസിയും അന്വേഷിക്കട്ടെ. തെറ്റ് ചെയ്തെങ്കിൽ എത്ര ഉയർന്ന ശിക്ഷയും കൊടുക്കട്ടെ എന്നതാണ് പാർട്ടി നിലപാട്. പാർട്ടി അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല” -ഇതായിരുന്നു ബിനീഷിൻ്റെ അച്ഛനായ പാർട്ടി സെക്രട്ടറിയുടെ നിലപാട്.

Also Read: എക്സാലോജിക്കിൻ്റെ എകെജി സെൻ്റർ വിലാസം സിപിഎമ്മിന് കുരുക്കാകും; ഓഫീസുകൾ പൂട്ടിയതിനാൽ വീണക്കെതിരായ കേന്ദ്ര അന്വേഷണം പാർട്ടി ആസ്ഥാനത്ത് എത്തിയേക്കാം

മുൻ പാർട്ടി സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, തൻ്റെ മകൾ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സ്വീകരിക്കുന്ന നിലപാടിൻ്റെ പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണൻ്റെ അന്നത്തെ നിലപാട് പാർട്ടിക്കാർ ഓർക്കുന്നത്. മധുരയിലെ പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്കിടെയും ഇത് സജീവ ചർച്ചയാണ്. തുറന്ന ചർച്ചകൾക്ക് ഒരു സാധ്യതയുമില്ലാതായി കഴിഞ്ഞ പാർട്ടിയിൽ രഹസ്യമായാണ് എല്ലാവരും ഈ വികാരം പങ്കുവയ്ക്കുന്നതെന്ന് മാത്രം.

Also Read: എകെജി സെൻ്റർ വിലാസത്തിൽ വീണ വിജയന് ആർഒസി അയച്ച കത്ത് മടങ്ങി; വിശദീകരണം തേടി ഇമെയിൽ അയച്ചതിനും മറുപടിയില്ല; കർണാടക ഹൈക്കോടതി വിധിയിൽ നിർണായക വിവരങ്ങൾ

പിണറായിയുടെ മകളെ എസ്എഫ്ഐഒ കേസിൽ പ്രതിചേർത്ത വിവരം വ്യാഴം വൈകിട്ടോടെയാണ് പുറത്തുവന്നത്. അതിന് ശേഷം പിണറായി വിജയൻ പ്രതികരിച്ചില്ല എങ്കിലും നേതാക്കൾ ഒന്നടങ്കം മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർത്ത് രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങൾ മാത്രമല്ല, മകൾക്കെതിരെ വരുന്നതും പാർട്ടിയെ ലക്ഷ്യമിട്ടാണ് എന്നും കേന്ദ്രത്തിൻ്റെ ഗൂഡാലോചനയാണെന്നും എംവി ഗോവിന്ദൻ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: അഴിമതിക്കേസിൽ വീണ പ്രതിയാകുന്നതോടെ ഇനി പഴയ വാദം വിലപ്പോവില്ല; രണ്ടു കമ്പനികൾ തമ്മിലുള്ള ബിസിനസ് ഡീലല്ല മാസപ്പടി!!

കർണാടകയിലെ കേസിൽ ബിനീഷ് കോടിയേരി പ്രതിയായപ്പോൾ ഈമട്ടിൽ ആരുടെയും ഐകദാർഢ്യം ഉണ്ടായില്ല. ഓരോ ഘട്ടങ്ങളിൽ ആരോപണങ്ങളിൽ മുങ്ങിയപ്പോൾ കുഞ്ഞാലിക്കുട്ടി മുതൽ പിണറായി വിജയൻ വരെ ചിത്രീകരിച്ചത് പോലെ, മകൻ്റെ കേസ് തനിക്കെതിരെയോ പാർട്ടിക്കെതിരെയോ ഉള്ള നീക്കമായി കോടിയേരി ആരോപിച്ചില്ല. എന്ന് മാത്രമല്ല ഏറെ വൈകാതെ അനാരോഗ്യം പറഞ്ഞ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങുകയാണ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top