അസിസ്റ്റന്റ് എഡിറ്ററെക്കാൾ കൂടുതൽ പ്രതിഫലം താരങ്ങളുടെ ഡ്രൈവർക്ക്; വെളിപ്പെടുത്തി പ്രശസ്ത എഡിറ്റർ

സിനിമാ മേഖലയിൽ യുവ എഡിറ്റർമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് ഫിലിം എഡിറ്റർ നിതിൻ ബെയ്ദ്. ഈ മേഖലയിൽ പുതുമുഖങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും, അവരുടെ കരാറുകളിൽ ‘ഔട്ട് ഡേറ്റ്’ ഇല്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാൽതന്നെ അവരുടെ ജോലി അവസാനിച്ച ശേഷവും ഒരു പ്രോജക്റ്റിൽ തുടരാൻ ഇടയാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രമുഖ താരത്തിന്റെ ഡ്രൈവർക്ക് പലപ്പോഴും ഒരു എഡിറ്ററെക്കാൾ കൂടുതൽ പ്രതിഫലം നൽകുന്നുണ്ട്. പുതിയതായി വരുന്നവർക്ക്, ഒരു നിശ്ചിത സമയത്തിനുശേഷവും ജോലി ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് ആത്മവിശ്വാസം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ഒരിക്കലും കൂടുതൽ ചോദിക്കില്ല. അസിസ്റ്റന്റിന് നൽകുന്ന പ്രതിഫലത്തേക്കാൾ വളരെ കൂടുതലാണ് താരത്തിന്റെ ഡ്രൈവർക്ക് പ്രൊഡക്ഷൻ കമ്പനികൾ നൽകുന്നത്. അവരുടെ പ്രതിഫലത്തെ ചൊല്ലി താൻ വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും നിതിൻ വ്യക്തമാക്കി.

തന്റെ കരാറുകളിൽ കൃത്യമായ ‘ഔട്ട് ഡേറ്റ്’ ഉണ്ടാകും. എന്നാൽ, പുതുമുഖങ്ങൾക്ക് അതിനുള്ള അവസരം കിട്ടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാനെ, സോയ അക്തർ, നീരജ് ഘയ്‌വാൻ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര നിർമ്മാതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഫിലിം എഡിറ്ററാണ് നിതിൻ ബെയ്ദ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top